ന്യൂഡൽഹി: വനിത സംവരണ ബില്ലിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു. മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബിഎസ്പി അധ്യക്ഷ മായാവതിയും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. ......
പട്ന: ബീഹാറിൽ പുതുചരിത്രം കുറിച്ച് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയാകുന്നത്. ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി അധികാരമേറ്റതോടെ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിനാണ് വിരാമമായിരിക്കുന്നത്.
രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ സത്യവാചകം ചൊല്ലി കൊടുത്തു. ......
ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി രണ്ട് വനിതാ അഭിഭാഷകരെ നിയമിക്കാനുള്ള നിർദ്ദേശത്തിന് സുപ്രീം കോടതി കൊളീജിയം അംഗീകാരം നൽകി. അഭിഭാഷകരായ പ്രീത അരവിന്ദൻ കൃഷ്ണമ്മ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ ലിസ് മാത്യു അന്തപ്പേർ എന്നിവരെയാണ് ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തത്.
2026 ഏപ്രിൽ 14-ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ......
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്തു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വൻ തോതിൽ ഉയർത്താനുള്ള നിർദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് പാർട്ടി പോളിറ്റ് ബ്യൂറോ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. ......
പതിറ്റാണ്ടുകളായി തമിഴ് മണ്ണിന്റെ രാഷ്ട്രീയ വിധി നിശ്ചയിച്ചിരുന്ന ദ്രാവിഡ കക്ഷികളുടെ കുത്തകവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് തമിഴകം ഒരു പുതിയ രാഷ്ട്രീയ പരിവർത്തനത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. കരുണാനിധിയും ജയലളിതയും വിടവാങ്ങിയതോടെ ശൂന്യമായ തമിഴ് രാഷ്ട്രീയത്തിന്റെ ഉച്ചിയിലേക്ക് പുതിയ അവകാശികൾ പടയോട്ടം തുടങ്ങിക്കഴിഞ്ഞു. ......
ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബിൽ പാസാക്കാനുള്ള ശ്രമം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകൾ എംപിമാർക്ക് കത്തെഴുതി ബില്ലിന് പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുന്നോട്ട് വന്നത്. ......
നേതൃമാറ്റം എന്ന ആവശ്യം കർണാടകത്തിൽ ഉയർന്നുകേട്ടിരുന്നെങ്കിലും കോൺഗ്രസ്സ് ഹൈക്കമാണ്ട് അതിന് വലിയ പരിഗണന കൊടുത്തിരുന്നില്ല. ഈ ടേമിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. ......

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐയുടെ റിവിഷൻ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ. ഇത്തരം അപേക്ഷകൾ അംഗീകരിക്കുന്നത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതിനും കേസുകൾ കേൾക്കേണ്ട ബെഞ്ചുകൾ തിരഞ്ഞെടുക്കാൻ കക്ഷികളെ അനുവദിക്കുന്നതിനും തുല്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
തിങ്കളാഴ്ച (ഏപ്രിൽ 13) ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് സിബിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
തെറ്റായ കീഴ് വഴക്കം: വെറും സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ജഡ്ജിമാർ പിന്മാറുന്നത് നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്നും, ഇത്തരത്തിൽ സമ്മർദ്ദത്തിന് വഴങ്ങുന്നത് ശരിയല്ലെന്നും സിബിഐ വാദിച്ചു.
ജഡ്ജിയുടെ പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി അലക്ഷ്യത്തിന് തുല്യമാണെന്ന് തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
തനിക്ക് കോടതിയിൽ നിന്ന് നീതിപൂർവ്വമായ വിചാരണ ലഭിക്കില്ലെന്ന ന്യായമായ ഭയം മനസ്സിനുണ്ടെന്നും, അതിനാൽ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ കേസിൽ നിന്ന് പിന്മാറണമെന്നുമാണ് കെജ്രിവാൾ നേരിട്ട് ഹാജരായി വാദിച്ചത്.
മുൻ ഉത്തരവുകൾ: ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ശർമ്മ നടത്തിയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ പിന്മാറ്റം ആവശ്യപ്പെട്ടത്. ......
ഭോപ്പാൽ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച "74 വർഷങ്ങൾക്ക് ശേഷം" (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ......